കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മേപ്പയൂര്‍: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കുരുടിമുക്ക് എടക്കുടിതാഴ സരസ് ചന്ദ്രനാണ് (36) മരിച്ചത്. ഇന്നു രാവിലെ മുത്താമ്പി പുഴയില്‍ നടത്തിയ തെരച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുരുടിമുക്ക് വൈദ്യം എന്ന ആയൂര്‍വേദ പരിശോധന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സരസ് ചന്ദ്രനെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
ഞായറാഴ്ച വൈകീട്ട് മുത്താമ്പി പുഴയുടെ സമീപത്തു നിന്ന് ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട്, പണമടങ്ങിയ ബാഗ്, വാച്ച്, കണ്ണട എന്നിവയോടൊപ്പം ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പുഴയില്‍ തെരച്ചില്‍ നടത്തിയത്. അണേലക്കടവ് പാലത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.