കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്; 23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്;   23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

ണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 27) 38 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 23 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലു പേര്‍, നാലു പോലീസുകാര്‍ എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 33 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌ക്കറ്റില്‍ നിന്ന് എസ്ജി 9520 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് ജൂലൈ ഒന്‍പതിന് എസ്‌വി 3792 വിമാനത്തിലെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, 25ന് എത്തിയ ആന്തൂര്‍ സ്വദേശി 63കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഏഴിന് മസ്‌കറ്റില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

പൂനെയില്‍ നിന്ന് ജൂലൈ 12ന് എത്തിയ പയ്യന്നൂര്‍ സ്വദേശി 69കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പേരാവൂര്‍ സ്വദേശികളായ 33കാരന്‍, 23കാരി, 25ന് എത്തിയ മലപ്പട്ടം സ്വദേശി 23കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇരിട്ടി സ്വദേശി 35കാരന്‍, മട്ടന്നൂര്‍ സ്വദേശി 46കാരന്‍, പായം സ്വദേശി 35കാരന്‍, പടിയൂര്‍ സ്വദേശി 42കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. പായം സ്വദേശി 29കാരി, പടിയൂര്‍ സ്വദേശി 34കാരി, കൂത്തുപറമ്പ സ്വദേശി 54കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കല്ല്യാശ്ശേരി സ്വദേശി 22കാരി (ബിഡിഎസ് വിദ്യാര്‍ഥിനി), കടന്നപ്പള്ളി സ്വദേശി 27കാരി (റേഡിയോഗ്രാഫര്‍), പാലക്കാട് സ്വദേശി 27കാരി (ഡെര്‍മറ്റോളജി പി ജി), തൃശ്ശൂര്‍ സ്വദേശികളായ 24കാരായ രണ്ട് പേര്‍ (ഹൗസ് സര്‍ജന്‍), കൊല്ലം സ്വദേശി 29കാരി (റേഡിയോ ഡയഗ്‌നോസിസ് പി ജി), നഴ്‌സിങ്ങ് അസിസ്റ്റന്റുമാരായ കുറുമാത്തൂര്‍ സ്വദേശി 39കാരി, ചെങ്ങളായി സ്വദേശി 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 37കാരന്‍, 39കാരി, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍മാരായ കോഴിക്കോട് സ്വദേശി 21കാരി, പെരളശ്ശേരി സ്വദേശി 20കാരി, ഡയാലിസിസ് ടെക്‌നീഷ്യന്‍മാരായ പരിയാരം സ്വദേശി 22കാരി, വയനാട് വൈത്തിരി സ്വദേശി 20കാരി, സ്റ്റാഫ് നഴ്‌സുമാരായ അഴീക്കോട് സ്വദേശി 39കാരി, എരമം കുറ്റൂര്‍ സ്വദേശി 30കാരി, മേലെ ചൊവ്വ സ്വദേശി 23കാരി (ഡോക്ടര്‍), പരിയാരം സ്വദേശി 45കാരി (സ്റ്റാഫ് നഴ്‌സ്), ഫാംഡി ഇന്റേണുമാരായ തളിപ്പറമ്പ് സ്വദേശി 24കാരി, കൊല്ലം സ്വദേശി 24കാരി, കണ്ണൂര്‍ ആംസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്‌സ് ആന്തൂര്‍ സ്വദേശി 35കാരി, നഴ്‌സിങ്ങ് അസിസ്റ്റന്റ് കണ്ണൂര്‍ സ്വദേശി 21കാരി, അഞ്ചരക്കണ്ടി ഡിസിടിസിയിലെ നഴ്‌സിങ്ങ് അസിസ്റ്റന്റ് ഉദയഗിരി സ്വദേശി 49കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1243 ആയി. ഇതില്‍ 784 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12300 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 142 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 143 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ച് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 149 പേരും  വീടുകളില്‍ 11798 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 26285 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 23632 എണ്ണത്തിന്റെ ഫലം വന്നു. 771 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.