ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം കടന്നു 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം കടന്നു 

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷമായി.  മരണസംഖ്യ ആറ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരം കടന്നു.
നാൽപ്പത്തി രണ്ട് ലക്ഷത്തി നാൽപ്പതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്നലെ ആയിരത്തി നാൽപ്പത്തിയൊൻപത് പേർക്ക് കൂടി ജീവൻ നഷ്ടമായി. കൊവിഡ് വ്യാപനത്തിൽ രണ്ടാമതുള്ള ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ആയിരത്തി ഒരുന്നൂറ്റി എഴുപത്തെട്ട് പേർക്ക് കൂടി ഇന്നലെ ജീവൻ നഷ്ടമായി. റഷ്യയിൽ പതിമൂവായിരത്തിലധികം കൊവിഡ് മരണവും എട്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.