കൊയിലാണ്ടിയില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് പ്രചാരണം

കൊയിലാണ്ടിയില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് പ്രചാരണം

കൊയിലാണ്ടി : കോവിഡ് പ്രതിരോധത്തിന് അതിജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ മൈക്ക് പ്രചാരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നേതൃത്വം നല്‍കി.

അനാവശ്യ യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എല്ലാവിധ ബോധവത്കരണ പ്രചാരണങ്ങള്‍ നടത്തുമ്പോഴും ചില ആളുകള്‍ വീടുകളില്‍നിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. ചില വീടുകളില്‍ യുവാക്കള്‍ കൂട്ടംകൂടിയിരുന്നു കാരംസ് പോലുളള കളികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതും രോഗം പടര്‍ന്നുപിടിക്കാനുളള സാധ്യത കൂട്ടും. 

വീടുകളിലേക്കാവശ്യമായ സാധനങ്ങള്‍ കൂടുതല്‍ ദിവസത്തേക്ക് വാങ്ങിസൂക്ഷിക്കണമെന്നും ഇവ വാങ്ങാന്‍ ദിവസവും പുറത്തിറങ്ങുന്ന ശീലം ഉപേക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.