കോവിഡ്; മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

കോവിഡ്; മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

അല്‍ഖര്‍ജ്: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞി മൊയ്ദീന്‍(55) സൗദിയിലെ അല്‍ഖര്‍ജില്‍ മരിച്ചു. കോവിഡ് ബാധിച്ച് അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കുഞ്ഞറമു-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: കദീജ, മക്കള്‍: സെമീന, സാജിദ, ഫാത്തിമ ഷിംന, ഫാത്തിമ സന്‍ഹ, ഫാത്തിമ റിഷ. മരുമക്കള്‍: റാഷിദ്, ഫൈസല്‍.