സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചയാളിന്റെ  കുടുംബത്തിലെ പത്ത് പേർക്കും  രോഗം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചയാളിന്റെ  കുടുംബത്തിലെ പത്ത് പേർക്കും  രോഗം

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കോയമു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. രാവിലെ 10.30യോട് കൂടിയായിരുന്നു മരണം.കഴിഞ്ഞ മാസം 29ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയാമുവിന് പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉൾപ്പടെ പത്ത് പേർ കൊവിഡ് ബാധിതരാണ്.