കുറ്റ്യാടിയിൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കുറ്റ്യാടിയിൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോവിഡ് വ്യാപനഭീതി നിലനില്‍ക്കെ കുറ്റ്യാടി ടൗണില്‍ അനാവശ്യമായി ആളുകള്‍ കൂട്ടംകൂടുന്നതടക്കമുള്ള സാഹചര്യങ്ങളൊഴിവാക്കാന്‍ പോലീസ് പരിശോധന കര്‍ശനമാക്കി. മാര്‍ക്കറ്റ് റോഡിലാണ് പോലീസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കുറ്റിയാടി സി.ഐ. വിളിച്ചുചേര്‍ത്ത സംയുക്ത മോട്ടോര്‍ തൊഴിലാളികളുടെ യോഗത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് െ്രെഡവര്‍മാരുടെ ക്യാബിന്‍ വേര്‍തിരിക്കുകയും വാഹനങ്ങളില്‍ അണുനാശിനി സൂക്ഷിക്കുകയും വേണം. ഒറ്റ, ഇരട്ട അക്കനമ്പര്‍ ക്രമത്തിലാവും ടാക്‌സി സര്‍വീസുകള്‍. അനധികൃത ഓട്ടോകളുടെ സര്‍വീസ് കര്‍ശനമായി നിരോധിക്കും. യോഗത്തില്‍ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി. കരുണന്‍, പി.പി. ദിനേശന്‍, എന്‍.കെ. സുകുമാരന്‍, പി. നവാസ് എന്നിവര്‍ പങ്കെടുത്തു.