മാഹിയിൽ കോവിഡ് പരിശോധനാ ലാബ് തുടങ്ങണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ് കമ്മിറ്റി 

മാഹിയിൽ കോവിഡ് പരിശോധനാ ലാബ് തുടങ്ങണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ് കമ്മിറ്റി 

മയ്യഴി : മാഹിയിൽ കോവിഡ് പരിശോധനാ ലാബ് തുടങ്ങണമെന്നാവശ്യപ്പെട്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി വി.നാരായണസ്വാമിക്ക് നിവേദനം നൽകി. സാമൂഹിക വ്യാപനമുണ്ടോ എന്നറിയാൻ റാൻഡം പരിശോധന നടത്തിയപ്പോൾ എട്ട് പോസിറ്റിവ് കേസുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേരെ പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് കണക്കിലെടുത്താണ് നിവേദനം നൽകിയതെന്ന് പ്രസിഡൻറ് രമേശ് പറമ്പത്ത് അറിയിച്ചു.