പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമന്‍ മിത്ര (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഹൃദയ,വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം സോമന്‍ മിത്രയെ കൊല്‍ക്കത്തയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 1972 മുതല്‍ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദ മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചത്‌.

2019-ല്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതില്‍ സോമന്‍ മിത്രയുടെ നിലപാട് ശ്രദ്ധേയമായിരുന്നു‌. 2008-ല്‍ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ സോമന്‍ മിത്ര 2009-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

2009 മുതല്‍ 2014-വരെ ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂല്‍ എംപിയായിരുന്നു. 2014-ല്‍ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ച് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി.