ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചോക്ലേറ്റ് 

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചോക്ലേറ്റ് 

ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്ന് പഠനങ്ങള്‍. ‘യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്‍റീവ് കാര്‍ഡിയോളജി റിസര്‍ച്ചി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നത്. ആഴ്ചയില്‍ ഒന്നിലധികം ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചമാണെന്നാണ് പഠനം പറയുന്നത്.ചോക്ലേറ്റ് ബാറുകള്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.ചോക്ലേറ്റില്‍ ഇരുമ്ബിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പോഷകാംശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയുടെ സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.