ചെക്യാട് ആന്റിജന്‍ പരിശോധനയില്‍ 26 പേരുടെ ഫലം പോസിറ്റീവ്.

ചെക്യാട് ആന്റിജന്‍ പരിശോധനയില്‍   26 പേരുടെ ഫലം പോസിറ്റീവ്.

നാദാപുരം: സമൂഹ വ്യാപന സാധ്യത വിലയിരുത്താന്‍ ചെക്യാട് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 26 പേരുടെ പരിശോധന ഫലം പോസിറ്റീവ്.ഇതോടെ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ചെക്യാട് കൊയമ്പ്രം പാലത്തെ വിവാഹത്തില്‍ പങ്കെടുത്ത കോഴിക്കോട് സ്വദേശിക്കും, നവവരനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുപത്തിയാറ് പേര്‍ക്ക് പോസിറ്റീവ് ആയത്.പാറക്കടവ് റോഡിലെ സ്വകാര്യ വിദ്യാലയത്തില്‍ നടന്ന പരിശോധനയില്‍ 195 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.ആന്റി ജന്‍ പോസിറ്റീവ് ആയവരില്‍ രണ്ട് പേര്‍ പുറമേരി സ്വദേശികളാണ്, മേഖലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പരിശോധനയില്‍ പങ്കെടുത്തത്. പോസിറ്റീവ് ആയ 26 പേരില്‍ 23 പേര്‍ വിവാഹ വീടുമായി സംമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഒരാള്‍ പ്രവാസിയാണ് . ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപ്പെട്ടത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പഞ്ചായത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.കോവിഡ് സ്ഥിതീകരിച്ച നവവരനായ ഡോക്ടര്‍ ഉള്‍പെടെയുള്ളവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.