സ്ഥിരമായി ബാര്‍ലി വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഏറെ  

സ്ഥിരമായി ബാര്‍ലി വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഏറെ  

ദിവസവും ബാര്‍ലി വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍‌ ചെറുതൊന്നുമല്ല. കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാര്‍ലിക്കുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ബാര്‍ലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു . ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ബാര്‍ലി.

ബി- കോംപ്ലെക്സ്, ഇരുമ്പ് , മഗ്നീഷ്യം, മാംഗനീസ്, സെലെനിയം, പ്രോട്ടീന്‍ തുടങ്ങിയവയാല്‍ സമ്ബുഷ്ടമായ ധാന്യമാണ്‌ ബാര്‍ലി. ഇത് ആഹാരത്തില്‍ ചേര്‍ക്കുന്നതിനോടൊപ്പം ബാര്‍ലിയുടെ വെള്ളം കുടിക്കുന്നതും വളരെയധികം ഗുണപ്രദമാണ്. ബാര്‍ലി വെള്ളം കുടിക്കുന്നത് മൂത്രാശയ സംബന്ധമായ അണുബാധ പരിഹരിക്കുവാനുള്ള ഉത്തമ ഉപാധിയാണ്. ഈ വെള്ളം മൂത്രവിസര്‍ജ്യം ത്വരിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തിലെ വിഷാംശങ്ങളെയും ഇന്‍ഫെക്ഷന് കാരണമാകുന്ന ബാക്റ്റീരിയകളെയും പുറം തള്ളുവാന്‍ സഹായിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യസംപുഷ്ടമായ ബാര്‍ലി വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ബീറ്റാ ഗ്ലൂക്കാന്‍ ഫൈബര്‍ അളവ് കൂടുതലുള്ള ഇത് കുടിക്കുന്നത് നിങ്ങളെ ഏറെ സമയത്തേക്ക് വിശപ്പില്ലാതിരിക്കുവാന്‍ സഹായിക്കും. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയുവാന്‍ ഇന്‍സോല്യുബിള്‍ ഫൈബര്‍ അധികമായുള്ള ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ബാര്‍ലി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാഹായിക്കുന്നു. ആഹാരത്തില്‍ നിന്നും ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയയെ സാവധാനമാക്കുവാനും ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയ്ക്കുവാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.