ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങി

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങി

ഗോള സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 11 ന്റെ നിര്‍മാണമാണ് ചൈന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മാണമാരംഭിച്ചത്. ഇതാദ്യമായാണ് ആപ്പിളിന്റെ ടോപ്പ് ലൈന്‍ മോഡല്‍ ഉല്‍പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നത്.ഇക്കാര്യം ട്വിറ്ററിലൂടെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിക്കുകയും ചെയ്തു.2019 ല്‍ ഐ ഫോണ്‍ എക്‌സ്.ആറിന്റെ അസംബ്ലിങ് ഇന്ത്യയില്‍ തുടങ്ങിയിരുന്നു. അതിനു മുന്‍പ്, 2017 ല്‍ ബംഗളൂരുവിലെ പ്ലാന്റില്‍ ഐ ഫോണ്‍ എസ്.ഇയുടെ നിര്‍മാണവും നടത്തിയിരുന്നു.