ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് ദുബായ്

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് ദുബായ്

ദുബായ്: ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് ദുബായ്. ജുലൈ ഏഴിന് തന്നെ വിവിധ രാജ്യങ്ങള്‍ക്ക് വിസിറ്റ് വിസ ദുബായ് അനുവദിച്ചിരുന്നുവെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ നല്‍കി തുടങ്ങിയത് ഇപ്പോഴാണ്. കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ക്ക് വിസ കിട്ടിതുടങ്ങിയിട്ടുണ്ട്. യുഎഇ അംഗീകൃത കോവിഡ് പരിശോധനാ സംവിധാനം ഇടുക്കി ഒഴികെ കേരളത്തിലെ എല്ലാ ജില്ലയിലും ലഭ്യമാക്കിയിട്ടുണ്ട്. ഐ.സി.എ. അനുമതി പ്രകാരം യുഎഇയിലേക്ക് മടങ്ങാന്‍ പ്യൂര്‍ ഹെല്‍ത്ത് കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. നേരത്തേ കേരളത്തിലിത് കോഴിക്കോട്ടും പാലക്കാട്ടും മാത്രമായിരുന്നു.