കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചാല്‍ വടകര മാര്‍ക്കറ്റില്‍ കൈക്കൊള്ളേണ്ട ക്രമീകരണം

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനം പിന്‍വലിച്ചാല്‍ വടകര പച്ചക്കറി മാര്‍ക്കറ്റിലെ ചരക്ക് ഇറക്കുന്നത് സംബന്ധിച്ച് സ്വീകരിക്കേണ്ട ക്രമീകരണത്തില്‍ ധാരണയായി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ വിളിച്ച് ചേര്‍ത്ത യോഗം മാര്‍ക്കറ്റില്‍ കൈക്കൊള്ളേണ്ട ക്രമീകരണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു.
രാവിലെ പതിനൊന്നു മണിയോടെ ചരക്കിറക്കി എല്ലാ ലോറികളും തിരിച്ചുപോകാനും ഫുട്പാത്ത് കച്ചവടം നിര്‍ത്തിവെക്കാനും സുരക്ഷാ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. വ്യാപാരി സംഘടനാ പ്രതിനിധികളും പോലീസും യോഗത്തില്‍ പങ്കെടുത്തു. വടകരയില്‍ വലിയ നഷ്ടമാണ് വ്യാപാരി സമൂഹം നേരിടുന്നതെന്നു മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുള്‍സലാം പറഞ്ഞു.