ക്ലാരയും ജയകൃഷ്ണനും മലയാളികളുടെ മനസ്സിൽ പെയ്തിറങ്ങാൻ തുടങ്ങിയിട്ട് 33 വർഷം 

ക്ലാരയും ജയകൃഷ്ണനും മലയാളികളുടെ മനസ്സിൽ പെയ്തിറങ്ങാൻ തുടങ്ങിയിട്ട് 33 വർഷം 

ണ്ണാറതൊടി ജയൃഷ്ണനും ക്ലാരയും മലയാളിയുടെ മനസില്‍ പ്രണയത്തിന്‍റെ കുളിര്‍ മഴ പെയ്യിച്ചിട്ട് 33 വര്‍ഷങ്ങള്‍.പി. പത്മരാജൻ സംവിധാനം ചെയ്ത മലയാളസിനിമയിലെ എക്കാലത്തെയും ക്ളാസിക് ചിത്രമായ തൂവാനത്തുമ്പികൾ മുപ്പത്തി മൂന്നാണ്ട് എത്തുമ്പോൾ അകമ്പടിയായി മഴയുടെ പശ്ചാത്തലമുണ്ട് . മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ അവിസ് മരണീയമായ കഥാപാത്രമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ.ഇരട്ട ജീവിതത്തിന്റെ ജയവും തോൽവിയും ഏറ്റുവാങ്ങുന്ന ആളാണ് ജയകൃഷ്ണൻ. ഒരുപാതി കൊണ്ടു ഒരാളെ പ്രണയിക്കുകയും മറുപാതിയാൽ മറ്റൊരാളിൽ ആസക്തനാവുകയും ചെയ്യുന്ന ജയകൃഷ്ണൻ മലയാളിയുടെ ഹൃദയത്തിലാണ് എന്നും എപ്പോഴും. തൂവാനത്തുമ്പികൾ എന്ന സിനിമയെ മലയാളി വാസ്തവത്തിൽ പ്രണയിക്കുകയാണ്. ജയകൃഷ്ണനോടും ക്ളാരയോടും അവർക്ക് അഗാധമായ പ്രണയവും.ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണനെ മോഹൻലാൽ ഭദ്രമാക്കി. പത്മരാജൻ തിരക്കഥ എഴുതിയ തുവാനത്തുമ്പികൾ അദ്ദേഹത്തിന്റെ തന്നെ ഉദകപ്പോള എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.