വളയത്ത് 180 ലിറ്റര്‍ വാഷ് കണ്ടെത്തി.

വളയത്ത് 180 ലിറ്റര്‍ വാഷ് കണ്ടെത്തി.

നാദാപുരം: വളയത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 180 ലിറ്റര്‍ വാഷ് കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ വളയം കല്ലുനിര ഭാഗങ്ങളില്‍ നിടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. പയ്യേരിക്കാവ് തോടിനരികിലെ കാട് പിടിച്ച സ്ഥലത്ത്   ചാരായം വാറ്റുന്നതിനായി ആളില്ലാതെ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. അഞ്ചോളം പ്ലാസ്റ്റിക് ബക്കറ്റുകളിലാക്കി നിറച്ച് വെച്ച വാഷ് എക്‌സൈസ് സംഘം സ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. പ്രതിയെ കുറിച്ചുളള അന്വേഷണം ഊര്‍ജിതമാക്കി. നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി ഷാജിയുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ്,  സായിദാസ്,  െ്രെഡവര്‍ പുഷ്പരാജന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.