ഗ്രാഫിക് ഡിസൈനിങ് നിസ്സാരമായ തൊഴിൽ മേഖലയല്ല, വലിയൊരു വ്യവസായത്തിന്റെ ഭാഗമാണ്. നിരന്തരം മാറുകയും പുതുതായിക്കൊണ്ടിരി ക്കുകയും ചെയ്യുന്നു എന്നതാണ് ഈ മേഖലയുടെ ഏറ്റവും വലിയ പ്രത്യേകത.അവസരങ്ങളും സാധ്യതകളുമില്ലെന്ന ധാരണയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ മേഖലയിൽ നിന്ന് അകന്നു പോയവരുണ്ടാകാം. മികച്ച അവസരം ലഭിക്കുന്നില്ലെന്നു കരുതി ഗ്രഫിക് ഡിസൈനിങ്ങിലേക്ക് ഇറങ്ങാൻ മടിച്ചുനിൽക്കുന്നവരും കുറവല്ല. എന്നാൽ, പ്രതിഭയുള്ളവർക്ക് തെറ്റിധാരണകൾ മാറ്റി, ഗ്രാഫിക് ഡിസൈനിങ് ഇഷ്ട തൊഴിലാക്കാൻ തടസ്സമൊന്നുമില്ല. അകന്നുപോയവർക്കു