BREAKING NEWS
dateSAT 21 JUN, 2025, 9:45 AM IST
dateSAT 21 JUN, 2025, 9:45 AM IST
back
Homesports
sports
SREELAKSHMI
Thu Dec 12, 2024 08:41 PM IST
ചെസ്സിൽ പുതുചരിത്രം കുറിച്ച് ഗുകേഷ് ;18ാം വയസ്സില്‍ ലോകചാമ്പ്യന്‍
NewsImage

സിങ്കപ്പുര്‍: . ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്.

14 ഗെയിമുകളുടെ പോരാട്ടത്തില്‍ ആദ്യം പിന്നിലാകുകയും പിന്നെ ഒപ്പം പിടിക്കുകയും അതിന് ശേഷം ഒരിഞ്ചും വിടാതെ സമനിലകള്‍. പതിനൊന്നാം ഗെയിമില്‍ വിജയിച്ച് ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ തോല്‍വി നേരിട്ടതോടെ ആശങ്കയായി. 13 ാം ഗെയിമില്‍ സമനില. സസ്പെന്‍സിലേക്ക് നീണ്ട പതിനാലാം ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ലിറനുണ്ടായിരുന്നെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ഗുകേഷ് വിജയം പിടിച്ചെടുത്ത് ചരിത്രമെഴുതുകയായിരുന്നു. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. നിര്‍ണായകമായ പതിനാലാം ഗെയിമില്‍ വിജയിച്ചതോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി. ലിറന് 6.5 പോയന്റ്

ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE