ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്.