BREAKING NEWS
dateTUE 24 JUN, 2025, 2:04 PM IST
dateTUE 24 JUN, 2025, 2:04 PM IST
back
Homesports
sports
SREELAKSHMI
Sat May 17, 2025 09:17 AM IST
ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ മറികടന്ന് നീരജ് ചോപ്ര
NewsImage

ദോഹ (ഖത്തർ): ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടന്ന് നീരജ് ചോപ്ര. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ആദ്യമായാണ് 90 മീറ്റർ മറികടക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 90.23 ദൂരം നേടിയത്.ആദ്യ തവണ എറിഞ്ഞപ്പോൾ 88.4 മീറ്റർ ദൂരമാണ് നേടിയത്.

ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമനും ലോകത്തെ ഇരുപത്തഞ്ചാമനുമായിരിക്കുകയാണ് നീരജ് ചോപ്ര. പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ ഈ നേട്ടം കൈവരിച്ച ആദ്യ രണ്ട് സ്ഥാനക്കാർ.

ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ചെക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാദ്ലെ, ജർമനിയുടെ ജൂലിയൻ വെബർ, ഇന്ത്യയുടെ കിഷോർ ജെന തുടങ്ങിയവർ മത്സരരംഗത്തുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE