BREAKING NEWS
dateTUE 24 JUN, 2025, 1:35 PM IST
dateTUE 24 JUN, 2025, 1:35 PM IST
back
Homesports
sports
SREELAKSHMI
Sat Jun 14, 2025 11:40 AM IST
ന്യൂസീലൻഡ്-ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് തിരുവനന്തപുരത്ത്
NewsImage

തിരുവനന്തപുരം: ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്‌പുർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

2026 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിട്ടാണ് മത്സരമെന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം ഏപ്രിലിൽ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE