മധുര: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് കെകെ ശൈലജയെ പരിഗണിക്കാൻ സാദ്ധ്യത. കേരളത്തിൽ നിന്നും പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രധാന പരിഗണന കെകെ ശൈലജയ്ക്കാണ്. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് കെകെ ശൈലജയ്ക്ക് അനുകൂലമാകുന്ന ഘടകം. ശൈലജയെ കൂടാതെ, കെ രാധാകൃഷ്ൻ, തോമസ് ഐസക്ക്, ഇപി ജയരാജൻ എന്നിവരും പിബിയിൽ എത്താൻ സാദ്ധ്യതയുണ്ട്.
കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവെന്ന പരിഗണനയാണ് ശൈലജയ്ക്ക് ലഭിക്കുക. എന്നാൽ അന്തിമ തീരുമാനം മധുര പാർട്ടി കോൺഗ്രസാണ് എടുക്കേണ്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള മറിയം ധാവ്ള, തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി എന്നിവരും പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള നേതാക്കളാണ്.