പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് റൗഫ് അസര്‍. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരനായ റൗഫ്, 1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍ കൂടിയാണ്.
ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്താനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.