BREAKING NEWS
dateTHU 17 APR, 2025, 9:04 PM IST
dateTHU 17 APR, 2025, 9:04 PM IST
back
Homesports
sports
SREELAKSHMI
Wed Mar 12, 2025 08:45 PM IST
ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
NewsImage

കാലിഫോര്‍ണിയ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോര്‍ണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ഓള്‍റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 ഡിസംബര്‍ മുതല്‍ 1974 ഡിസംബര്‍ വരെ ഇന്ത്യക്കായി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം മീഡിയം പേസ് ബൗളറും ലോവര്‍-ഓര്‍ഡര്‍ ബാറ്ററുമായിരുന്നു.

1967 ഡിസംബര്‍ 23-ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറിയത്. 1974 ഡിസംബര്‍ 15-ന് വെസ്റ്റിന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു. 29 ടെസ്റ്റുകളില്‍ നിന്ന് 20.36 ശരാശരിയില്‍ 1018 റണ്‍സ്‌ നേടിയിട്ടുണ്ട്. ഇതില്‍ ആറ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 81 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 47 വിക്കറ്റുകളും വീഴ്ത്തി. 55 റണ്‍സ് വഴങ്ങി ആറ് ആറ് വിക്കറ്റെടുത്തതാണ്‌ മികച്ച പ്രകടനം.

അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. 93 റണ്‍സ് നേടി. ഏകദിനത്തില്‍ 70 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 26.71 ശരാശരിയില്‍ ഏഴ് വിക്കറ്റുകളും നേടി.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങള്‍ കളിച്ചു. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായാണ് കൂടുതലും കളിച്ചത്. 13 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 8732 റണ്‍സ് നേടി. പുറത്താകാതെ നേടിയ 173 റണ്‍സാണ് ഫസ്റ്റ് ക്ലാസിലെ ഏറ്റവുമയര്‍ന്ന സ്‌കോര്‍. 212 മത്സരങ്ങളില്‍നിന്ന് 397 വിക്കറ്റും നേടി. 14 തവണ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവെച്ചു. ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 169 റണ്‍സും 19 വിക്കറ്റുകളും അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്,.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE