കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് ആവശ്യപ്പെട്ടതിലും അരമണിക്കൂർ മുമ്പാണ് നടൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാധ്യമങ്ങളോട് നടൻ പ്രതികരിച്ചില്ല.
ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിക്കുക. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.ഇന്നലെ ഷൈനിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പൊലീസ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സി പി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.