ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വെങ്കടദത്ത സായിയാണ് വരന്‍. ഹൈദരാബാദില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായി നിലവില്‍ പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വിവാഹം.
ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹം. ചൊവ്വാഴ്ച ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരം നടത്തും.