കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടി വീണ്ടും വനിതാ കമ്മീഷന് പരാതി നല്‍കി. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്. ആദ്യത്തെ അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നല്‍കിയത്. വീണ്ടും അതിക്രമമുണ്ടായതോടെയാണ് കോഴിക്കോട് പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു. അതിനിടെ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.