തിരുവനന്തപുരം: പി. സരിന് എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന് സരിനെ സ്വീകരിച്ചത്. മന്ത്രി സജി ചെറിയാന്, എം.കെ ബാലന് തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എം.കെ.ജി സെന്ററിലെത്തിയിരുന്നു.
'ഡോ.പി സരിന് ആദ്യമായിട്ട് എ.കെ.ജി സെന്ററില്‍ എത്തിച്ചേരുകയാണ്. അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും.' -എം.വി ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടി സ്വതന്ത്രന് പാര്ട്ടിയിലായില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന് പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.