BREAKING NEWS
dateWED 4 DEC, 2024, 1:54 PM IST
dateWED 4 DEC, 2024, 1:54 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 29, 2024 02:01 PM IST
പറവ ഫിലിംസിൽ നടന്നത്കോടികളുടെ നികുതി വെട്ടിപ്പ്,​ സൗബിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും
NewsImage

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നാല്‍പ്പത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനത്തിലാണ് ഈ നികുതി വെട്ടിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള സിനിമയില്‍ നിന്നുള്ള വരുമാനം 140 കോടിയാണ്. വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ഐ.ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകളില്‍ വ്യക്തമാവുന്നത്. സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് 140 കോടി രൂപയാണ്. അതില്‍ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.സൗബിനെ നേരിട്ട് വിളിപ്പിച്ച് ഇതില്‍ വിശദീകരണം തേടും. പറവ ഫിലിംസില്‍ ആധായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരുകയാണ്. ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE