BREAKING NEWS
dateSAT 5 APR, 2025, 1:37 AM IST
dateSAT 5 APR, 2025, 1:37 AM IST
back
Homepolitics
politics
SREELAKSHMI
Wed Apr 02, 2025 10:09 AM IST
സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ഇന്ന് മധുരയിൽ തുടക്കം
NewsImage

മ​ധു​ര (ത​മി​ഴ്‌​നാ​ട്): സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ബു​ധ​നാ​ഴ്ച മ​ധു​ര​യി​ൽ ചെ​ങ്കൊ​ടി​യേ​റും. 1972ൽ ​ഒ​മ്പ​താം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ന്ന മ​ധു​ര നീ​ണ്ട 53 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ പ്ര​ധാ​ന തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ന് വീ​ണ്ടും വേ​ദി​യാ​കു​ന്ന​ത്.

വി​വി​ധ ര​ക്ത​സാ​ക്ഷി കു​ടീ​ര​ങ്ങ​ളി​ൽ നി​ന്നുള്ള ദീ​പ​ശി​ഖ​കൾ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സംഗമിച്ചു. കീ​ഴ്‌​വെ​ൺ​മ​ണി ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ജി. ​രാ​മ​കൃ​ഷ്ണ​ൻ കൈ​മാ​റി​യ പ​താ​ക, ജാ​ഥ​യാ​യി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം യു. ​വാ​സു​കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തും.

ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ട്ടി ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​കെ. പ​ത്മ​നാ​ഭ​ൻ പ​താ​ക ഏ​റ്റു​വാ​ങ്ങും. മു​തി​ർ​ന്ന നേ​താ​വ് ബി​മ​ൻ ബ​സു പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ പു​ഷ്പാ​ർ​ച്ച​ന​ക്കു​ശേ​ഷം പ​ത്ത​ര​ക്ക് കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ സ്‌​മാ​ര​ക ഹാ​ളി​ൽ പോ​ളി​റ്റ് ബ്യൂ​റോ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ട് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണി​ക് സ​ർ​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ അ​ട​ക്ക​മു​ള്ള​വ​ർ സം​സാ​രി​ക്കും. ഉ​ച്ച​തി​രി​ഞ്ഞാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. മൂ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ‘ഫെ​ഡ​റ​ലി​സ​മാ​ണ് ഇ​ന്ത്യ​യു​ടെ ക​രു​ത്ത്’ സെ​മി​നാ​റി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പ​ങ്കെ​ടു​ക്കും.കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 175 പേ​ര​ട​ക്കം 731 പ്ര​തി​നി​ധി​ക​ളും 80 നി​രീ​ക്ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഏ​പ്രി​ൽ ആ​റി​ന് റി​ങ് റോ​ഡ് ജ​ങ്ഷ​നു​സ​മീ​പം എ​ൻ. ശ​ങ്ക​ര​യ്യ സ്മാ​ര​ക ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE