ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാര്‍ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളില്‍ ഉപയോക്താവിന് ഇത് എളുപ്പം പ്രയോജനപ്പെടുത്താന്‍ കഴിയും. എംആധാര്‍ ആപ്പില്‍ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകള്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആധാറുമായി മൊബൈല്‍ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് അംഗത്തിന് മാത്രമേ കുടുംബാംഗങ്ങളെ എംആധാര്‍ ആപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ
കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
എംആധാര്‍ ആപ്പില്‍ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകള്‍ ചേര്‍ക്കുന്ന വിധം:
1.ആദ്യം എംആധാര്‍ ആപ്പ് തുറക്കുക
2.ആഡ് പ്രൊഫൈല്‍ തെരഞ്ഞെടുക്കുക
3. കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക
4. വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം വ്യവസ്ഥകള്‍ അംഗീകരിച്ച് മുന്നോട്ടുപോകുക
5. കുടുംബാംഗത്തിന്റെ രജിസ്‌റ്റേര്‍ഡ് മൊബൈലിലേക്ക് വരുന്ന ഒടിപി നല്‍കുക
6. ഒടിപി നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫൈല്‍ ചേര്‍ക്കുന്ന നടപടികള്‍ അന്തിമമാകും
7. ഒരേ സമയം ഒരാളുടെ എംആധാര്‍ ആപ്പില്‍ അഞ്ചു കുടുംബാംഗങ്ങളെ വരെ മാത്രമേ ചേര്‍ക്കാന്‍ സാധിക്കൂ
8. കുടുംബാംഗങ്ങളെ എംആധാര്‍ ആപ്പില്‍ ചേര്‍ത്താല്‍ അവശ്യഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇ-കെവൈസി ഡൗണ്‍ലോഡ് ചെയ്യാനും ആധാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ഉപയോക്താവിന്റെ പിന്‍ ഉപയോഗിച്ച് തന്നെ കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് ക്രമീകരണം.