മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ ആകൃതി ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചത്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കാംബ്ലി കഴിയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പും വിനോദ് കാംബ്ലിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 2013-ല്‍ രണ്ടുതവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റിലും 104 ഏകദിനങ്ങളിലും മുംബൈക്കാരന് കളിച്ചിരുന്നു. ഒ