BREAKING NEWS
dateFRI 27 DEC, 2024, 2:59 AM IST
dateFRI 27 DEC, 2024, 2:59 AM IST
back
Homesports
sports
Aswani Neenu
Sat Dec 14, 2024 01:35 PM IST
മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
NewsImage

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് 96-കാരനായ അദ്വാനി ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുമ്പാണ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യവും അദ്വാനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE