കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവും ഉളിവില്‍. ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട്ടില്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.
അടച്ചിട്ട നിലയിലാണ് ഷുഹൈബിന്റെ വീട്. ഷുഹൈബിനെ കണ്ടെത്താനുള്ള നീക്കം പോലീസ് ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പിതാവും ഒളിവില്‍ പോയിരിക്കുന്നത്. മാതാവ് മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും വിവരം ഉണ്ട്. ഷുഹൈബിന്റെ പിതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണം സംഘം വീട്ടില്‍ എത്തിയത്. വീട്ടില്‍ നിന്നും മടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും ഇതുവരെ സാധിച്ചിട്ടില്ല.ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇന്ന് മുന്‍കൂര്‍ ജാമ്യേപക്ഷയുമായി ഷുഹൈബിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കും എന്നാണ് വിവരം.