BREAKING NEWS
dateTUE 14 JAN, 2025, 10:12 PM IST
dateTUE 14 JAN, 2025, 10:12 PM IST
back
Homepolitics
politics
SREELAKSHMI
Fri Jan 10, 2025 02:50 PM IST
ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കിയിലേക്ക് യാത്ര; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്
NewsImage

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്.

മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൽപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പറഞ്ഞ പ്രധാനകാര്യം പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നായിരുന്നു.ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE