ഇസ്ലാമാബാദ്: ഇന്ന് പുലർച്ചെ പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളിൽ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോർട്ട്. ഇതോടെ, തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനം ഉൾപ്പെടെ, രാജ്യത്തിന്റെ വ്യോമാതിർത്തിയിലുള്ള സിവിലിയൻ,വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടാൻ പാകിസ്ഥാൻ സർക്കാർ നിർബന്ധിതരായി.
ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവൽപിണ്ടിയിലെ നൂർ ഖാൻ, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ നടന്നുവെന്നാണ് പാകിസ്ഥാൻ സൈന്യം പുറത്തുവിടുന്ന വിവരം. നൂർ ഖാൻ വ്യോമതാവളത്തിന് തീപിടിച്ചതായി കാണിക്കുന്ന ചില വീഡിയോകൾ പാകിസ്ഥാൻ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വീഡിയോ ശരിയാണെന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.