തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ, മുഖ്യമന്ത്രി പിണറായി വിജയന് കൂവൽ. യുവ അഭിഭാഷകനാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ, മുഖ്യമന്ത്രിക്ക് നേരെ കൂവിയത്.
വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകനായ റോമിയോ എസ്. രാജിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ആവേശത്തിൽ കൂകി പോയെന്നാണ് റോമിയോ പറയുന്നത്. കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.