BREAKING NEWS
dateTHU 21 NOV, 2024, 3:08 PM IST
dateTHU 21 NOV, 2024, 3:08 PM IST
back
Homesections
sections
Arya
Thu Dec 07, 2023 11:35 AM IST
വടകരയിലെ മുതിർന്ന സി പി എം നേതാവ് ടി വി ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു
NewsImage

മേമുണ്ട: സിപിഐ എം വടകര മുൻ ഏരിയാ കമ്മറ്റി അംഗം ടി വി ബാലകൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു. ദീർഘകാലം മേമുണ്ട ഹയർസെക്കന്ററി സ്കൂൾ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ വടകരയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. വടകര ഏരിയാ കമ്മറ്റി അംഗമായും അവിഭക്ത വില്യാപള്ളി ലോക്കൽ സെക്രട്ടറിയുമായും പ്രവർത്തിച്ചു. ആദ്യ കാല അധ്യാപകപ്രസ്ഥാനമായ കെപിടിയുവിന്റെ ജില്ലാ വൈസ് പ്രസിഡന്റ് , കർഷക സംഘം വടകര ഏരിയാ പ്രസിഡന്റ്, ബാലസംഘം ഏരിയ കൺവീനർ എന്നീ നിലകളിൽ നേതൃത്വം നൽകി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ മാനേജർ, പ്രസിഡന്റ്, വടകര കോ- ഓപററ്റീവ് അർബൻ ബേങ്ക് പ്രസിഡന്റ്, വടകര പാപ്കോസ് വൈസ് പ്രസിഡന്റെ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 

വില്യാപ്പള്ളി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും, വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ചു. പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി. മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയിലും, വടകര സഹകരണ അർബൻ ബേങ്കിന്റെ ഉയർച്ചയിലും മുഖ്യ പങ്കുവഹിച്ചു. ഭാര്യ: ജാനകി (റിട്ട. അധ്യാപിക മേമുണ്ട എച്ച്എസ്എസ്). മക്കൾ: ബിജുനാഥ് (ബിസിനസ്), ഉഷ (സഹകരണ ആശുപത്രി), നിഷ (അധ്യാപിക, മേമുണ്ട എച്ച്എസ്എസ്) ഡോ. ആശ (അധ്യാപിക, സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ, വാരാപ്പുഴ). മരുമക്കൾ: രമേശൻ (കെ ടി സി ഹോണ്ട), സാജു (എഞ്ചിനിയർ, നെസ്റ്റ്), ജയന്തി (ഹൈദരാബാദ്). സഹോദരങ്ങൾ: അമ്മുക്കുട്ടി (മയ്യന്നൂർ), പരേതരായ ജാനു, ലീല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE