മുട്ടയിലും വ്യാജൻ ഉണ്ട്;ഇങ്ങനെ തിരിച്ചറിയാം

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭക്ഷണത്തിനായി മനുഷ്യന്‍ മുട്ട ഉപയോഗിക്കാറുണ്ട്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് മുട്ടയ്ക്ക് ഇത്ര പ്രാധാന്യമുള്ളതും. പോഷക സമൃദ്ധമാണ് മുട്ട. ഫോളേറ്റ്, വിറ്റാമിന്‍ എ, ബി5, ബി12, ബി2, ഫോസ്ഫറസ്, സെലിനിയം, കാല്‍സ്യം, സിങ്ക് എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകാഹാരത്തിന്റെ പവര്‍ഹൗസ് എന്നാണ് മുട്ട അറിയപ്പെടുന്നതുതന്നെ. ഒരു മുട്ട ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു.
നല്ല മുട്ടയും ചീത്ത മുട്ടയും എങ്ങനെ തിരിച്ചറിയാം
മറ്റെല്ലാ സാധനങ്ങളിലും വ്യാജന്മാര്‍ ഉളളതുപോലെതന്നെ മുട്ടയിലും വ്യാജനുണ്ട്. വാങ്ങി ഉപയോഗിച്ചുകഴിയുമ്പോഴാണ് ചീഞ്ഞതാണെന്നും, പ്ലാസ്റ്റിക് മുട്ടയാണെന്നുംവരെ അറിയുന്നത്. ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് വരെ കാരണമാകുന്നു.
- മുട്ട കയ്യിലെടുത്ത് കുലുക്കി നോക്കുക. കുലുക്കുമ്പോള്‍ മുട്ടയുടെ ഉള്ളില്‍നിന്നും വെള്ളം കുലുങ്ങുന്നതുപോലെയൊരു ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ഥ മുട്ടയാണ്.
- കുറച്ച് വെള്ളത്തിലേക്ക് മുട്ട ഇട്ടാല്‍ അത് പൊങ്ങി കിടക്കുകയോ ഒഴുകി നടക്കുകയോ ആണെങ്കില്‍ അത് ചീഞ്ഞ മുട്ടയായിരിക്കും.അതേ സമയത്ത് മുട്ട വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയാണെങ്കില്‍ അത് നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം.
- മുട്ട പൊട്ടിച്ചൊഴിക്കുമ്പോള്‍ മുട്ട വെള്ളയും മഞ്ഞയും കലര്‍ന്നിരിക്കുകയാണെങ്കില്‍ അത് ചീഞ്ഞ മുട്ടയായിരിക്കും.
- മുട്ട വ്യാജനാണെങ്കില്‍ അതിന്റെ പുറംതോടിന് നല്ല കട്ടിയായിരിക്കും.
- നല്ല മുട്ടയ്ക്ക് സ്വാഭാവികമായ മണം ഉണ്ടായിരിക്കും, വ്യാജ മുട്ടയാണെങ്കില്‍ ചിലതിന് അമിതമായ ഗന്ധവും ചിലതിന് ഗന്ധം ഉണ്ടാവുകയുമില്ല.
- മുട്ട പൊട്ടിച്ചു നോക്കുമ്പോള്‍ മുട്ടയുടെ മഞ്ഞയില്‍ ചുവപ്പ്‌നിറമോ മറ്റോ കാണുകയാണെങ്കില്‍ അത് ചീഞ്ഞതാണ്.