BREAKING NEWS
dateWED 8 JAN, 2025, 10:05 AM IST
dateWED 8 JAN, 2025, 10:05 AM IST
back
Homepolitics
politics
SREELAKSHMI
Fri Jan 03, 2025 01:13 PM IST
കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുക? ; മുൻ എംഎൽഎയ്ക്ക് 5 വർഷം ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ലെന്നും കെ.കെ.രമ
NewsImage

കോഴിക്കോട്: കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എൽ.എ. പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ പ്രതികരിക്കുകയായിരുന്നു അവർ.

'ഇരട്ടജീവപര്യന്തം എത്ര വര്‍ഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ എംഎല്‍എ ഉള്‍പ്പടെ സിപിഎമ്മിലെ സമ്മുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. 5 വര്‍ഷം എന്നത് കുറഞ്ഞുപോയി എങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്".

"സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. എന്നാണ് സിപിഎം കൊലവാള്‍ താഴവെയ്ക്കാന്‍ തയ്യാറാക്കുക. ഇത്രയും നേതാക്കന്മാര്‍ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ല. കെ.കെ. രമ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE