BREAKING NEWS
dateTHU 30 JAN, 2025, 1:31 AM IST
dateTHU 30 JAN, 2025, 1:31 AM IST
back
Homeregional
regional
SREELAKSHMI
Fri Jan 24, 2025 03:35 PM IST
ടി.പി. ചന്ദ്രശേഖരന്റെയും കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് വിവാഹിതനായി
NewsImage

ടി.പി. ചന്ദ്രശേഖരന്റെയും വടകര എം.എല്‍.എ. കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ, കെ.വി. പ്രസന്ന എന്നിവരുടെ മകളാണ് വധു റിയ ഹരീന്ദ്രൻ. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്. ആര്‍.എം.പി. നേതാവ് എന്‍. വേണു ചടങ്ങില്‍ സജീവമായി ഉണ്ടായിരുന്നു.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി. ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍, വടകര എം.പി. ഷാഫി പറമ്പില്‍, മുന്‍ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, എം.എല്‍.എമാരായ പി. മോഹനന്‍, പി.കെ. ബഷീര്‍, യു. പ്രതിഭാ, സി.കെ. ആശ, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം.എല്‍.എ. സി.കെ. നാണു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ. അജിത, സി.പി. ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്നിവരടക്കം സന്നിഹിതരായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE