BREAKING NEWS
dateSAT 28 DEC, 2024, 3:36 AM IST
dateSAT 28 DEC, 2024, 3:36 AM IST
back
Homesports
sports
Aswani
Sat Dec 16, 2023 01:17 PM IST
ദുബായിലെ കറാമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന പുന്നോൽ സ്വദേശി മരിച്ചു
NewsImage

ന്യൂമാഹി: ദുബായി കറാമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പുന്നോൽ കുറിച്ചിയിൽ റൂഫിയ മൻസിലിലെ ഷാനിൽ (22) മരണപ്പെട്ടു. ദുബായിലെ റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരിൽ അവസാനത്തെയാളാണ് ഇപ്പോൾ മരിച്ചത്. ഷാനിൽ ദുബായിലെ ജി.എസ്.എസ് ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷാനിലിൻ്റെ സുഹൃത്തുക്കളും ദുബായിലെ ജോലി സ്ഥലത്തെ താമസക്കാരുമായ പുന്നോൽ സ്വദേശികളായ രണ്ട് യുവാക്കൾ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഈ സംഭവത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. സംഭവം നടന്നയുടനെ ബർദുബായിലെ അനാം അൽ മദീന ഫ്രൂട്സ് ഗ്രോസറിയിലെ ജീവനക്കാരൻ മലപ്പുറം തിരൂർ സ്വദേശി പറന്നൂർ പറമ്പിൽ യാക്കൂബ് അബ്ദുല്ല (38) മരണപ്പെട്ടിരുന്നു.

ഒക്ടോബർ 17 ന് രാത്രി ദുബായ് കറാമയിലെ ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലെ ഫ്ലാറ്റിനോട് ചേർന്നുള്ള മെസ്സ് നടത്തുന്നവരുടെ അടുക്കളയിലാണ് അപകടമുണ്ടായത്. പാചക വാതകം ചോർന്നതിനെ തുടർന്ന് രണ്ട് സിലിണ്ടറുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലാറ്റിലെ മുറികളിലൊന്നിൽ ഒരുമിച്ച് താമസിക്കുകയായിരുന്ന മൂന്ന് പുന്നോൽ കുറിച്ചിയിൽ സ്വദേശികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരിൽ കുറിച്ചിയിൽ മാതൃക-റെയിൽ റോഡിൽ നിട്ടൂർ വീട്ടിൽ നിതിൻ ദാസ് (24 - ഉണ്ണി) ഒക്ടോബർ 19- നാണ് മരിച്ചത്. പുന്നോൽ കുറിച്ചിയിലെ കുഴിച്ചാലിൽ പൊന്നമ്പത്ത് പൂഴിയിൽ നഹീൽ നിസാർ (26) നവംബർ 18 ന് മരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE