BREAKING NEWS
dateTUE 3 DEC, 2024, 11:29 PM IST
dateTUE 3 DEC, 2024, 11:29 PM IST
back
Homepolitics
politics
SREELAKSHMI
Fri Nov 15, 2024 12:33 PM IST
വക്കീൽ നോട്ടീസിന് മറുപടിയില്ല;അൻവറിനെതിരെ അപകീർത്തി കേസ് നൽകി പി ശശി
NewsImage

കണ്ണൂർ: പി വി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്. തലശേരി, കണ്ണൂർ കോടതികളിലാണ് കേസ് നൽകിയിരിക്കുന്നത്.

ഒക്ടോബർ മൂന്നിനാണ് അൻവറിനെതിരെ പി ശശി വക്കീൽ നോട്ടീസ് അയച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി പി എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ നോട്ടീസിന് അൻവർ മറുപടി നൽകാൻ തയ്യാറായില്ല. തുടർന്നാണ് കേസുമായി മുന്നോട്ടുപോകാൻ ശശി തീരുമാനിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE