BREAKING NEWS
dateSUN 1 FEB, 2026, 1:10 PM IST
dateSUN 1 FEB, 2026, 1:10 PM IST
back
Homegulf
gulf
SREELAKSHMI
Wed Jan 28, 2026 09:24 AM IST
ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; വള്ളിക്കാട് സ്വദേശി ശ്വാസം മുട്ടി മരിച്ചു
NewsImage

അബുദാബി: യു.എ.ഇയിലെ ഫുജെെറയിൽ മലയാളി യുവാവിന് ദാരുണാന്ത്യം.വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ അൻസാർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫുജെെറയിലെ മസാഫിയിലാണ് ദാരുണസംഭവം നടന്നത്.വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ട്രക്കിനകത്ത് നിന്ന് കണ്ടെത്തിയത്.

തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജെെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അൻസാറിന്റെ മൃതദേഹം മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE