നാദാപുരം: പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ് (26),പൂവള്ളതില്‍ റയീസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷഹറാസിന്റെ വലത് കൈപ്പത്തി തകര്‍ന്ന നിലയിലാണ്. രാത്രി ഏഴ് മണിയോടെ പേരോട് – ഇയ്യങ്കോട് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനും കേട് പാടുകള്‍ സംഭവിച്ചു.കെ എല്‍ 18 വൈ 3733 നമ്പര്‍ കാറിന്റെ ഗ്ലാസുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
കാറില്‍ നിന്ന് ശേഷിയേറിയ പടക്കം തീ കൊളുത്തി പുറത്തേക്ക് എറിയുന്നതിനിടെ കാറിനുള്ളില്‍ നിന്ന് തന്നെ പടക്കം പൊട്ടി തെറിക്കുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.