BREAKING NEWS
dateMON 20 APR, 2026, 12:19 AM IST
dateMON 20 APR, 2026, 12:19 AM IST
back
HomeSections
Sections
SREELAKSHMI
Fri Jun 06, 2025 10:46 PM IST
കോഴിക്കാേട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്, സ്ത്രീകൾ ഉൾപ്പെടെ പിടിയിൽ
NewsImage

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒമ്പതുപേർ പിടിയിലായി. ഇതിൽ ആറുപേർ സ്ത്രീകളാണ്. പിടിയിലായതിൽ രണ്ടുപേർ ഇടപാടുകാരാണെന്നും പൊലീസ് പറഞ്ഞു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ ഒരു അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്താണ് പെൺവാണിഭകേന്ദ്രം നടത്തിയിരുന്നത്. ഏറെനാളായി ഇവിടെ പെൺവാണിഭം നടന്നുവരികയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അപ്പാർട്ടുമെന്റിന് തൊട്ടടുത്ത് താമസക്കാർ ഉണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നാണ് പൊലീസ് പറയുന്നത്. അതാണ് കേന്ദ്രം നടത്തിപ്പുകാർക്ക് അനുഗ്രഹമായതും. അപ്പാർട്ടുമെന്റിൽ അസമയത്ത് ആൾക്കാർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് റെയ്ഡ് നടന്നത്.ബെഹ്റിൻ ഫുട്ബാൾ ക്ലബിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ആൾക്കാണ് കെട്ടിടം വാടകയ്ക്ക് കൊടുത്തിരുന്നതെന്നും ഇവിടെ പെൺവാണിഭ കേന്ദ്രം പ്രവർത്തിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് അപ്പാർട്ടുമെന്റിന്റെ ഉടമ പറയുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING