BREAKING NEWS
dateWED 25 JUN, 2025, 2:36 AM IST
dateWED 25 JUN, 2025, 2:36 AM IST
back
Homeregional
regional
SREELAKSHMI
Tue Jun 24, 2025 01:58 PM IST
കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി; സര്‍വീസുകൾ ഇവ
NewsImage

തിരുവനന്തപുരം: ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും റദ്ദാക്കിയ വിമാനങ്ങള്‍:

J9411/412 - ജസീറ എയര്‍വൈസ് - കുവൈറ്റ് ടു തിരുവനന്തപുരം

063 ഗള്‍ഫ് എയര്‍ - തിരുവനന്തപുരം - ബഹ്‌റൈന്‍

ബാക്കി എല്ലാ വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.

കൊച്ചി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലയില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും യാത്രക്കാര്‍ മെസേജുകളും ഇമെയിലുകളും വഴിയുള്ള അലേര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്നും സിയാല്‍ അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍ നിന്ന് നിലവില്‍ റദ്ദാക്കിയ സര്‍വീസുകള്‍:

AI953 കൊച്ചി ടു ദോഹ

SG018 കൊച്ചി ടു ദുബൈ

6E1403 കൊച്ചി ടു അബുദാബി

6E1493 കൊച്ചി ടു റാസല്‍ഖൈമ

6E1271 കൊച്ചി ടു മസ്‌കറ്റ്

6E1272 മസ്‌കറ്റ് ടു കൊച്ചി

6E1206/055 ബഹ്റൈന്‍ ടു കൊച്ചി ടു ദമ്മാം

SG017 - ദുബൈ ടു കൊച്ചി

6E1404 അബുദാബി ടു കൊച്ചി

AI933 കൊച്ചി ടു ദുബൈ

AI934 ദുബൈ ടു കൊച്ചി

IX494 കുവൈറ്റ് ടു കൊച്ചി

IX441 കൊച്ചി ടു മസ്‌കറ്റ്

IX476 ദോഹ ടു കൊച്ചി

IX475 കൊച്ചി ടു ദോഹ

IX442 മസ്‌കറ്റ് ടു കൊച്ചി

IX461 കൊച്ചി ടു കുവൈറ്റ്

മലപ്പുറം: കരിപ്പൂരില്‍നിന്ന് ഇന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിദേശ എയര്‍ലൈന്‍സ് വിമാനങ്ങളും അനിശ്ചിതമായി വൈകുന്നുണ്ട്. ഇന്ന് ദോഹയിലേക്ക് പോകേണ്ട ഒരു വിമാനം റദ്ദാക്കി. ഗള്‍ഫ് മേഖലയിലേക്കുള്ള ഒന്‍പത് വിമാനങ്ങളാണ് റദ്ദാക്കിയത്.

ഒരു ആഭ്യന്തര സര്‍വീസും റദ്ദാക്കി. 10.50- ന് പുറപ്പെടണ്ട 6E 6932 ഇന്‍ഡിഗോ കരിപ്പൂര്‍-മുംബൈ വിമാനവും റദ്ദാക്കി. ഇന്ന് കോഴിക്കോട് നിന്ന് ദോഹയ്ക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് QR 537 റദ്ദാക്കി. ഇന്നലെ രാത്രി ദോഹയില്‍ നിന്ന് കരിപ്പൂരില്‍ എത്തി ഇവിടെ നിന്ന് മടങ്ങേണ്ട വിമാനം ആയിരുന്നു ഇത്.

ഇന്നും നാളെയുമായി കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത് എയര്‍ ഇന്ത്യയുടെ ഒമ്പത് വിമാനങ്ങള്‍. ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയതായും കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:

IX 375 -എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ദോഹ

IX 473 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ബഹ്‌റൈന്‍

IX 343 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കരിപ്പൂര്‍ ടു ദുബായ്

IX 331 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു റാസല്‍ഖൈമ

IX 321 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു റിയാദ്

IX 385 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ദമാം

IX 347 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കരിപ്പൂര്‍ ടു അബുദാബി

IX 337 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കരിപ്പൂര്‍ ടു മസ്‌കറ്റ്

ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:

IX 351 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കരിപ്പൂര്‍ ടു ഷാര്‍ജ

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും റദ്ദാക്കിയ വിമാനങ്ങള്‍:

തിങ്കളാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:

IX742 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ഷാര്‍ജ ടു കണ്ണൂര്‍

IX747 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു ദുബായ്

6E1503 ഇന്‍ഡിഗോ - കണ്ണൂര്‍ ടു ഫുജൈറ

IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ ടു ദോഹ

ചൊവ്വാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:

6E1504 ഇന്‍ഡിഗോ - ഫുജൈറ ടു കണ്ണൂര്‍

6E1433 ഇന്‍ഡിഗോ - കണ്ണൂര്‍ ടു അബുദാബി

6E1434 ഇന്‍ഡിഗോ - അബുദാബി ടു കണ്ണൂര്‍

6E1275 ഇന്‍ഡിഗോ - കണ്ണൂര്‍ ടു മസ്‌കറ്റ്

6E1276 ഇന്‍ഡിഗോ - മസ്‌കറ്റ് ടു കണ്ണൂര്‍

IX711 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു മസ്‌കറ്റ്

IX715 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു അബുദാബി

IX743 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു ഷാര്‍ജ

IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു ദോഹ

IX751 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു റാസല്‍ ഖൈമ

IX712 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - മസ്‌കറ്റ് ടു കണ്ണൂര്‍

IX716 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - അബുദാബി ടു കണ്ണൂര്‍

IX744 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ഷാര്‍ജ ടു കണ്ണൂര്‍

IX748 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദുബായ് ടു കണ്ണൂര്‍

IX794 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കുവൈറ്റ് ടു കണ്ണൂര്‍

IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദോഹ ടു കണ്ണൂര്‍

IX717 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - കണ്ണൂര്‍ ടു അബുദാബി

ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:

IX752 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - റാസല്‍ ഖൈമ ടു കണ്ണൂര്‍

IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദോഹ ടു കണ്ണൂര്‍

IX718 എയര്‍ ഇന്ത്യ എക്‌സ്പ്രസ് - അബുദാബി ടു കണ്ണൂര്‍

.

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE