ആഗോള വിപണിയിലെ ഇടിവ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 120 രൂപ കുറഞ്ഞ് 7,080 രൂപയുമായി. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വിലയില്‍ 1,760 രൂപയാണ് ഇടിവുണ്ടായത്.
ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന് അയവുവന്നേക്കുമെന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചു.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,624 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75,472 രൂപയുമാണ്.