കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ കടലില്‍ തോണി മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കോടിക്കല്പുതിയവളപ്പില് പാലക്കുളങ്ങര കുനി ഷൈജു (42). ആണ് മരിച്ചത്. പരിക്കേറ്റ പീടിക വളപ്പില്‍ ദേവദാസന് (30), പുതിയ വളപ്പില്‍ രവി (45) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇവര്‍ മല്‍സ്യ ബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നു.